അക്ഷരം,അറിവ്, ആനന്ദം

Tuesday, June 9, 2020

Reading cards (English)






ഇംഗ്ലീഷ് ഭാഷാ പഠനം  രസകരമാക്കാൻ വായനാകാർഡുകൾ തയ്യാറാക്കി ബിന്ദു ടീച്ചർ….
 ഇത് പാലക്കാട് ജില്ലയിലെ കടുക്കാംകുന്ന് ജി  എൽ പി സ്കൂളിലെ ബിന്ദു ടീച്ചർ.കുട്ടികൾക്ക് വേണ്ടി വേറിട്ട വഴിയിലൂടെ സഞ്ചരിയ്ക്കുകയാണ് അവർ.

കുട്ടികൾക്ക് ഏറെ  രസകരവും അവർ ദിവസേന വളരെ ഇഷ്ടത്തോടെ അനുഭവിക്കുന്നതുമായ പരിസരത്തു നിന്നു കൊണ്ട് ലളിതമായ ശൈലിയിൽ അവരെത്തന്നെ ഉൾക്കൊള്ളിച്ചു കൊണ്ട് കഥ പറഞ്ഞ് കുട്ടികളെ സന്തോഷപൂർവം വായനയുടെ പുതിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്    ടീച്ചർ.
ഓൺലൈൻ ക്ലാസ്സുകൾക്ക് സാഹചര്യമില്ലാത്ത കുട്ടികൾക്കായി  അവർ തയ്യാറാക്കിയ മനോഹരമായ ചിത്രങ്ങൾ  അടങ്ങിയ ഇംഗ്ലീഷ് വായനാ കാർഡുകൾ കുട്ടികൾ വായിച്ച് അവയോട് ഇംഗ്ലീഷിൽ തന്നെ സംവദിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.ഇംഗ്ലീഷ് ഭാഷാബോധന രംഗത്ത് ആസ്വാദ്യതയുടെ പുതിയ തലം രൂപീകരിച്ചെടുക്കുകയാണ് അവർ.
      "വിക്കി"എന്ന ആൺകുട്ടിയും "വിന്നി " എന്ന പെൺകുട്ടിയും ആണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ.   വിക്കിയെയും വിന്നിയെയും കുട്ടികൾ സ്വന്തം കൂട്ടുകാരെ പോലെ സ്നേഹിച്ച് അറിയാതെ ഇംഗ്ലീഷ് പഠിക്കുമെന്നുറപ്പ്.
 ശ്രീ അരബിന്ദോ സൊസൈറ്റി ഏർപ്പെടുത്തിയ ZIIEI ദേശീയ അവാർഡ്,മികച്ച അധ്യാപികക്കുള്ള അവാർഡ്,മലയാള മനോരമ നല്ല പാഠം അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ബിന്ദു ടീച്ചറെ തേടിയെത്തിയിട്ടുണ്ട്.





കൂടുതൽ കാര്‍ഡുകള്‍ കാണാന്‍










No comments: